6 March 2026, Friday

Related news

March 6, 2026
March 6, 2026
March 5, 2026
March 4, 2026
March 4, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026

കോഴിക്കോട് ഉത്സവത്തിനെത്തിച്ച ആനകള്‍ ഇടഞ്ഞു; രണ്ട് സ്ത്രീകള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
കോഴിക്കോട്
February 13, 2025 7:17 pm

കോഴിക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു സ്ത്രീകള്‍ മരിച്ചു. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടം. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഉത്സവത്തിനെത്തിച്ച ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ ഒരു ആന ഇടഞ്ഞ് തൊട്ടടുത്ത് നിന്ന മറ്റൊരു ആനയെ കുത്തുകയും രണ്ട് ആനകളും ഇടഞ്ഞോടുകയും ചെയ്തത്. അക്രമാസക്തരായ ആനകളെ പാപ്പാന്മാര്‍ തളച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും സമീപപ്രദേശത്തെ ആശുപത്രികളിലും എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.