മുംബൈയില്‍നിന്ന് ബംഗളുരുവിലേക്കു തിരിച്ച എയര്‍ ഇന്ത്യാ വിമാനം എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്നതിനു പിന്നാലെ വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് നിലയ്ക്കുകയായിരുന്നു.
എ 320 നിയോപ്ലെയിന്‍ ആണ് തകരാറിലായതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ബംഗളുരുവിലേക്ക് അയച്ചു.
സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വേഷണം തുടങ്ങി. രാവിലെ 9.43നാണ് ഛത്രപതി ശിവാജി വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്നത്. ഉടന്‍ തന്നെ എന്‍ജിനുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം നിലച്ചതായി പൈലറ്റുമാര്‍ കണ്ടെത്തി. 10.10ന് വിമാനം മുംബൈയില്‍ തന്നെ തിരിച്ചിറക്കി.
English summary;The engine stopped during the journey; Air India emergency landing had to be done
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.