21 January 2026, Wednesday

എപ്സ്റ്റീൻ ഫയൽസ്; കൂടുൽ വിവരങ്ങൾ പുറത്ത്

Janayugom Webdesk
December 20, 2025 12:50 pm

എപ്സ്റ്റീൻ ഫയൽസ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനും പീഡനത്തിനും ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട 30,000 പേജുകളുള്ള അന്വേഷണ രേഖകൾ നീതിന്യായ വകുപ്പ് പുറത്തുവിട്ടത്.‌ ഫയലുകൾ പുറത്തുവിടാൻ നവംബർ 19ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. 30 ദിവസത്തിനുള്ളിൽ ഫയലുകൾ പുറത്തു വിടാൻ നീതിന്യായ വകുപ്പിനു നിർദേശവും നൽകിയിരുന്നു.

എപ്സ്റ്റീന്റെ സ്വകാര്യദ്വീപിലെ വസതിയിൽനിന്നുള്ള ബിൽ ക്ലിന്റണിന്റെ വിവിധ ചിത്രങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് റിപ്പോർട്ട്. യുവതികൾക്കൊപ്പം നീന്തൽക്കുളത്തിൽ നീന്തിത്തുടിക്കുന്ന ക്ലിന്റണിന്റെ ചിത്രങ്ങളടക്കം ഇതിൽ ഉൾപ്പെടുന്നു.കൂടാതെ എപ്സ്റ്റീന്റെ കാമുകിയും കൂട്ടുപ്രതിയുമായ മാക്‌സ്‌വെല്ലും ചിത്രത്തിലുണ്ട്. പോപ് ഗായകൻ മൈക്കിൾ ജാക്‌സണും ഗായിക ഡയാന റോസിനും ഒപ്പം ബിൽ ക്ലിന്റൺനിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.