മരിയുപോളില്‍ നിന്നും മാനുഷിക ഇടനാഴി വഴി ജനങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമം രണ്ടാമതും പരാജയപ്പെട്ടു. റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇവിടെ കുടുങ്ങിക്കിടക്കുന്ന 4,00000 ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും തുടര്‍ന്നെങ്കിലും റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.
മാനുഷിക ഇടനാഴിവഴി ശനിയാഴ്ചയും ഒഴിപ്പിക്കല്‍ ആരംഭിക്കാന്‍ ശ്രമം നടന്നുവെങ്കിലും വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ ഉപേക്ഷിക്കേണ്ടിവന്നു.
അതേസമയം വിഷയത്തില്‍ ഉക്രെയ്‌നും റഷ്യയും പരസ്പരം പഴിചാരുന്ന നിലപാടാണ് രണ്ട് സംഭവങ്ങളിലും സ്വീകരിച്ചത്. റഷ്യ ഷെല്‍ ആക്രമണം തുടരുകയാണെന്ന് ഉക്രെയ്ന്‍ ആരോപിച്ചു. 300 പേര്‍ മാത്രമാണ് ഇതുവരെ മരിയുപോള്‍ വിട്ടത്.
english summary;The evacuation was interrupted when Mary died
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.