എക്സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആളുകളെ കബളിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയാംകുടി പടിഞ്ഞാറെക്കര ജിജിന്‍ ജോസഫിനെ(33) ആണ് 2.5 ഗ്രാം കഞ്ചാവുമായി കട്ടപ്പന പോലീസ് അറസ്റ്റുചെയ്തത്.
യൂണിഫോം ധരിച്ച് ചിത്രങ്ങളെടുത്ത ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ബന്ധുക്കളെയും അയല്‍വാസികളെയും തെറ്റിദ്ധരിപ്പിച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍, ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.