നാട്ടിൽ ചികിത്സയ്ക്കായി പോയിരുന്ന പ്രവാസി രോഗം മൂർച്ഛിച്ചു മരണമടഞ്ഞു. തൃശൂർ വടക്കാഞ്ചേരി ആറ്റത്ര ചിറമ്മൽ വീട്ടിൽ തോമസിന്റെ മകൻ ഷൈജുവാണ് (40 വയസ്സ്) അന്തരിച്ചത്. ദീർഘകാലം ദമ്മാം സാമിൽ കമ്പനിയിൽ ജോലിക്കാരനായിരുന്നു. കുറച്ചുകാലമായി ക്യാൻസർ രോഗചികിത്സയിൽ ആയിരുന്നു.
നവയുഗം സാംസ്കാരികവേദി റാക്ക ഈസ്റ്റ് യുണിറ്റ് മുൻ ജോയിൻ സെക്രട്ടറിയും, കോബാർ മേഖല കമ്മിറ്റി അംഗവുമായിരുന്ന ശ്രീ. ഷൈജു സാമൂഹിക സാംസ്ക്കാരികപ്രവർത്തനങ്ങളിലൂടെ പ്രവാസലോകത്തു സജീവമായി ഇടപെട്ടിരുന്നു. ഷൈജുവിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിയ്ക്കുകയും, ഷൈജുവിന്റെ പ്രിയ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും അറിയിച്ചു.
പ്രിൻസിയാണ് ഷിജുവിന്റെ ഭാര്യ. സാവിയോൺ, സാനിയ, ഇവാനിയ എന്നിവർ മക്കളാണ്. സംസ്ക്കാരം ആറ്റത്ര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ഇന്ന് നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.