19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 15, 2024
August 9, 2024
July 20, 2024

ചര്‍ച്ചകളുടെ പരാജയം മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കും

Janayugom Webdesk
കീവ്
March 20, 2022 10:49 pm

ചർച്ചകളിലൂടെ മാത്രമേ തന്റെ രാജ്യത്ത് യുദ്ധം അവസാനിക്കുകയുള്ളൂവെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്‍ളാദിമര്‍ സെലെൻസ്‍കി. എന്നാല്‍ ചർച്ചകൾ പരാജയപ്പെട്ടാൽ, അത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്നും സെലന്‍സ്‍കി മുന്നറിയിപ്പ് നല‍്‍കി.

മരിയുപോളിലും മറ്റിടങ്ങളിലും പൗരന്‍മാര്‍ക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിര്‍ പുടിനുമായി ചർച്ചയ്ക്ക് തയ്യാറാണോയെന്നെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഞാൻ ചർച്ചകൾക്ക് തയാറാണ്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ തയ്യാറായിരുന്നു. ചർച്ചകളില്ലാതെ നമുക്ക് ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ല, ”സെലെൻസ്‍കി പറഞ്ഞു. ചര്‍ച്ചകള്‍ ഗൗരവമേറിയതല്ലെന്ന് കരുതുന്നവര്‍ക്ക് ഇത് എത്രത്തോളം വിലപ്പെട്ടതാണന്ന് മനസിലാകില്ല.

യുദ്ധം അവസാനിപ്പിക്കാനുള്ള ചെറിയ അവസരങ്ങള്‍ പോലും ഉക്രെയ്‍ന്‍ പ്രയോജനപ്പെടുത്തുമെന്നും സെലന്‍സ്‍കി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകളുടെ ഫലങ്ങളെക്കുറിച്ച് തനിക്ക് പ്രവചിക്കാനാകില്ല. പക്ഷേ പ്രതിദിനം നിരപരാധികളായ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്നെ പൂര്‍ണമായി നശിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലന്‍സ്‍കി ആരോപിച്ചു.

eng­lish summary;The fail­ure of the nego­ti­a­tions would lead to World War III

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.