20 December 2024, Friday
KSFE Galaxy Chits Banner 2

കാറ്റാടി യന്ത്രം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ഭീഷണി മുഴക്കി കുടുംബം

Janayugom Webdesk
ഇടുക്കി
February 16, 2023 9:14 pm

വീടിന് സമീപത്ത് സ്ഥാപിച്ച കാറ്റാടി യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ഗ്യഹനാഥനും രണ്ടു മക്കളും. പുഷ്പ കണ്ടം അണക്കരമെട്ടില്‍ പാറവിളയില്‍ മണികുട്ടന്‍ മക്കളായ സിദ്ധാര്‍ഥ് ‚സിണ്ഡാന്ത് എന്നിവരാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാറ്റാടി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒന്നര മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു.

സംഭവമറിഞ്ഞ് കട്ടപ്പന ഡിവൈഎസ്പിയുടെ നേത്യത്വത്തില്‍ പൊലീസും നെടുംകണ്ടം  ഫയര്‍ ഫോഴ്സും, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സഹദേവന്‍ പത്മ അശോകന്‍, ജയകുമാര്‍, സിപിഎം നെടുങ്കണ്ടം ഏരിയാ സെക്രട്ടറി വി സി അനില്‍, എം എം മണി എംഎല്‍എ അഡീഷണല്‍ പിഎ രഞ്ജിത് രവി, തുടങ്ങിയവര്‍   സ്ഥലത്തെത്തി. താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും മണിക്കുട്ടനും മക്കളും തയാറായില്ല. തുടര്‍ന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ ജില്ലാ കളക്ടറെ ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കാറ്റടി യന്ത്രം നിര്‍ത്തിവെയ്ക്കുവാനുള്ള നിര്‍ദ്ദേശം കളക്ടര്‍ നല്‍കുകയായിരുന്നു. ഇതിന് ശേഷം മൂവരും ടവറിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ഇറങ്ങിയത്.

ഇവരുടെ വീടിന്റെ 25 മീറ്റര്‍ അടുത്താണ് സ്വകാര്യ കമ്പനിയുടെ കാറ്റാടിയന്ത്രം സ്ഥാപിച്ചത്. തങ്ങള്‍ക്ക് വിട്ടില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണന്നും യന്ത്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് നിര്‍മ്മാണ വേളയില്‍ പരാതികള്‍ നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതോടെയാണ് കാറ്റാടിയന്ത്രം പ്രവര്‍ത്തിപ്പിച്ച ഇന്നലെ ഇവര്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ന് കാറ്റാടിയുടമയുടമയും മണിക്കുട്ടനുമായും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ചര്‍ച്ച നടത്തും. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ നെടുംകണ്ടം പോലിസ് കേസെടുത്തു.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.