കുഞ്ഞിന്റെ മരണം ആശുപത്രിയുടെ അനാസ്തമൂലമെന്ന് കുടുംബം. എട്ടുമാസം പ്രായമുള്ള ജോഷ് എബി എന്ന കുഞ്ഞിന്റെ മരണത്തെ തുടര്‍ന്നാണ് കോട്ടയം മെഡിക്കൽ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. ഡോസ് കൂടിയ മരുന്ന് നൽകിയ ശേഷം ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതിനെ തുടര്‍ന്നാണ് കുഞ്ഞിന് ഹൃദയാഘാതമുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മേയ് 11 നാണ് മണർകാട് പത്താഴക്കുഴി സ്വദേശിയായ എബിയുടെയും ജോൻസിയുടെയും മകൻ ജോഷിനെ പനിയെ തുടർന്ന് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പോസ്റ്റ് കോവിഡ് മിസ്കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ. ഐസിയുവിലേക്ക് മാറ്റിയിട്ടും രോഗം ശമിക്കാഞ്ഞതിനെ തുടർന്ന് മേയ് 29 ന് രാത്രി ഒമ്പത് മണിയോടെ കുഞ്ഞിന് ഇൻഫ്ളിക്സിമാബ് എന്ന ഡോസ് കൂടിയ ഇഞ്ചക്ഷൻ കുത്തിവച്ചു. ഈ മരുന്ന് കുത്തിവച്ചാൽ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.
കുഞ്ഞ് അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മയുടെ മാതാപിതാക്കൾ ബഹളം വച്ചപ്പോൾ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്ടർമാരും നഴ്സുമാരും കുഞ്ഞിന്റെ ആരോഗ്യനില മോശമായ വിവരം അറിഞ്ഞതെന്നും കുടുംബം പറയുന്നു. ഐസിയുവിൽ കുഞ്ഞുങ്ങൾക്കുളള മരുന്നുകൾ നഴ്സുമാർ നൽകാറില്ലെന്നും കൂട്ടിരിപ്പുകാരെ കൊണ്ടാണ് മരുന്നുകൾ നൽകിയിരുന്നതെന്നുമുളള ആരോപണവും ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കുട്ടിക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നെന്നും ആശുപത്രിയിൽ ഒരു വിധത്തിലുളള ചികിത്സാപിഴവും ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
English Summary:The family’s complaint that the baby’s death was due to high dose injection
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.