22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
October 2, 2024
July 1, 2024
February 19, 2024
February 13, 2024
January 30, 2024
October 1, 2023
September 11, 2023
August 15, 2023
July 5, 2023

വീട്ടുകാരുടെ എതിര്‍പ്പ്; യുവതി വിവാഹത്തില്‍ നിന്നും പിന്മാറി; കാമുകിയെ കുത്തിക്കൊന്ന് കാമുകന്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2023 1:21 pm

വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയ ദേഷ്യത്തില്‍ കാമുകിയെ കാമുകന്‍ കുത്തിക്കൊന്നു.ബംഗളൂരുവിലെ മുരുകേഷ് പല്യയിലാണ് സംഭവം. 28 കാരനായ ദിനകർ ബനാലയാണ് 25കാരിയായ ലീല പവിത്രയെന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. ഇരുവരും ആന്ധ്രപ്രദേശ് സ്വദേശികളാണ്. ഇരുവരും ബെം​ഗളൂരുവിൽ ഹെൽത്ത് കെയർ കമ്പനികളിൽ ജോലി ചെയ്തു വരികയായിരുന്നു.

വ്യത്യസ്ത ജാതിയായതിനാൽ ലീല പവിത്രയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിലെത്തി ലീലയെ കാത്തുനിന്നു. ജോലി കഴിഞ്ഞിറങ്ങിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് ​യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആൾക്കൂട്ടത്തിന് നടുവിലിട്ട് 16 തവണ കുത്തിയതായി പൊലീസ് പറയുന്നു. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. 

Eng­lish Sum­ma­ry: The fam­i­ly’s oppo­si­tion forced the young woman to with­draw from the mar­riage; The boyfriend stabbed his girl­friend to death

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.