
ടെസ്റ്റ് അമ്പയർ എന്ന പദവിക്ക് മുകളിൽ ഉയർന്നുപറന്ന് ക്രിക്കറ്റിലെ വിഖ്യാത വ്യക്തികളിൽ ഒരാളായി മാറിയ ഹാരോൾഡ് ഡിക്കി ബേര്‍ഡ് ഓർമ്മയായി. വിനയം, സന്തോഷം എന്നിവയുടെ പാരമ്പര്യവും തലമുറകളിലൂടെ നേടിയ ആരാധകരുടെ വൻ നിരയേയും അവശേഷിപ്പിച്ചാണ് ബേർഡ് 92-ാം വയസിൽ കടന്നുപോകുന്നത്. 2014 മുതൽ തങ്ങളുടെ ക്ലബ്ബ് പ്രസിഡന്റായിരുന്ന ബേർഡിന്റെ മരണം പ്രഖ്യാപിക്കുമ്പോൾ അഗാധമായ ദുഃഖം ഉണ്ടെന്ന് യോർക്ക്ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് പറഞ്ഞു. അദ്ദേഹത്തെ ‘യോർക്ക്ഷെയറിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒരാൾ’ എന്നാണ് ചരമ അറിയിപ്പിൽ ക്ലബ്ബ് അധികാരികൾ വിശേഷിപ്പിച്ചത്. 32-ാം വയസിൽ കൗണ്ടിതലത്തിലുള്ള കളിക്കളത്തിൽ നിന്ന് വിരമിച്ച 1970ൽ ആദ്യമായി ഒരു കൗണ്ടി മത്സരം നിയന്ത്രിച്ചു. 66 ടെസ്റ്റ് മത്സരങ്ങളും മൂന്ന് ലോകകപ്പ് ഫൈനലുകളിലും നിയന്ത്രിച്ച അദ്ദേഹം വിരമിക്കുമ്പോഴേക്കും ബേർഡ് ക്രിക്കറ്റിനേക്കാൾ വളർന്നിരുന്നു. തന്റെ ആത്മകഥയുടെ ദശലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. ബിബിസിയുടെ ഡെസേർട്ട് ഐലൻഡ് ഡിസ്കുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
അദ്ദേഹത്തിന്റെ സത്യസന്ധത, നർമ്മം, അനിഷേധ്യമായ ശൈലി എന്നിവയാൽ കളിക്കാരുടെയും ആരാധകരുടെയും പ്രശംസ നേടിയ ഡിക്കി ബേർഡ് കായികക്ഷമതയിലും മികവുപുലർത്തി. 1983ൽ ഇന്ത്യ ആദ്യമായി 50 ഓവർ ലോകകപ്പ് നേടിയപ്പോൾ, ഡിക്കി ബേർഡ് രണ്ട് ഓൺ‑ഫീൽഡ് അമ്പയർമാരിൽ ഒരാളായിരുന്നു. 1996ൽ ലോർഡ്സിൽ നടന്ന അദ്ദേഹത്തിന്റെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ട്, ഇന്ത്യൻ കളിക്കാർ ഗാർഡ് ഓഫ് ഓണറും കാണികൾ അദ്ദേഹത്തിന് സ്റ്റാൻഡിങ് ഒവേഷനും നൽകി . ഒരു അമ്പയറിനുള്ള അപൂർവവും ശ്രദ്ധേയവുമായ ആദരമായി ഇവ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.