29 December 2025, Monday

Related news

December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025
November 25, 2025
November 24, 2025
November 23, 2025

കർഷക തൊഴിലാളി വെള്ളക്കെട്ടിൽ വീണ് മരിച്ചു

മുഹമ്മ
July 7, 2023 5:22 pm

കർഷക തൊഴിലാളി വെള്ള കെട്ടിൽ വീണ് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് മാതാജി ജംഗ്ഷന് സമീപം കോഴികുളങ്ങര വീട്ടിൽ ബാബു (ശശാങ്കൻ ‑61) ആണ് വീടിന് സമീപമുള്ള വെള്ളം നിറഞ്ഞ കുളത്തിൽ വീണ് മരിച്ചത്. കനത്ത മഴയുണ്ടായിരുന്ന വ്യാഴാഴ്ച പകൽ പതിനൊന്ന് മണിയോടെയാണ് ബാബുവിനെ കാണാതായത്.

വീട്ടുകാരും പ്രദേശവാസികളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വിവരം വെള്ളിയാഴ്ച മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തി വരവെയാണ് ഇന്നലെ പകൽ പതിനൊന്ന് മണിയോടു കൂടി വീടിന് സമീപമുള്ള കുളത്തിലെ വെള്ളകെട്ടിൽ മുങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന സേന എത്തി മൃതദേഹം കരയ്ക്ക് എടുത്തു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശ്യാമള മക്കൾ: നീതു, നിഖിൽ. മരുമകൻ: പ്രജീഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.