4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

January 2, 2025
January 2, 2025
December 29, 2024
December 29, 2024
December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024

അയൽക്കാരന്റെ തലയറുത്ത് കൊ ന്നു; അച്ഛനും മകനും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Janayugom Webdesk
മുംബൈ
January 2, 2025 6:07 pm

മഹാരാഷ്ട്രയില്‍ അയൽക്കാരന്റെ തലയറുത്ത്‌ കൊലപ്പെടുത്തിയ ശേഷം ആയുധങ്ങളുമായി പ്രതികൾ പൊലീസ്‌ സ്‌റ്റേഷനിലെത്തി കീഴടങ്ങി. ദിൻഡോരി താലൂക്കിലെ നനാഷിയിലാണ്‌ സംഭവം. അച്ഛനും മകനും ചേർന്ന്‌ അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ പിടി കൊടുത്തതായി പിടിഐ റിപ്പോർട്ട്‌ ചെയ്തു.

ഗുലാബ് രാമചന്ദ്ര വാഗ്മരെയെയാണ്‌ 40കാരനായ സുരേഷ് ബൊക്കെയും മകനും ചേർന്ന്‌ കൊലപ്പെടുത്തിയത്. സുരേഷ് ബൊക്കെയുടെ മകളെ ഒളിച്ചോടാൻ ഗുലാബ് വാഗ്മരെ സഹായിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകമെന്ന് റിപ്പോർട്ട്. പ്രതികളുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ദീർഘ കാലമായി തർക്കത്തിലായിരുന്നുവെന്നും, ഡിസംബർ 31ന്‌ പൊലീസ്‌ സ്‌റ്റേഷനിൽ ഇരു കൂട്ടരും പരസ്‌പരം പരാതി നൽകിയതായും അതിന്റെ അടുത്ത ദിവസം സുരേഷ് ബൊക്കെയുടെ മകളെ ഒളിച്ചോടാൻ ഗുലാബ് വാഗ്മരെ സഹായിച്ചെന്നാരോപിച്ചാണ് കൊലപാതകം. 

കോടാലിയും അരിവാളും ഉപയോഗിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ കോപാകുലരായ നാട്ടുകാർ സുരേഷ് ബൊക്കെയുടെ വീട്ടിലേക്ക്‌ എത്തുകയും അവിടെയുണ്ടായിരുന്ന കാറിന് തീയിടുകയും ചെയ്തു. ​​ഗ്രാമത്തൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ലോക്കൽ പൊലീസും സ്റ്റേറ്റ്‌ റിസർവ്‌ പൊലീസ്‌ ഫോഴ്സ് സേനയേയും വിന്യസിച്ചിട്ടുണ്ട്.

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.