27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 24, 2025
April 24, 2025
April 21, 2025
April 20, 2025
April 19, 2025
April 16, 2025
April 12, 2025
April 12, 2025
April 12, 2025

ആലപ്പുഴയില്‍ മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു

Janayugom Webdesk
ആലപ്പുഴ
July 14, 2023 12:05 pm

ആലപ്പുഴ കഞ്ഞിക്കുഴില്‍ മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. വീടും ഭാഗികമായി കത്തി. നമ്പുകണ്ടത്തിൽ സുരേന്ദ്ര(54)നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകൾ നടക്കാനിരുന്നത്. 

കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രൻ. ഭാര്യ നേരത്തേ മരിച്ചിരുന്നു. രണ്ട് പെൺമക്കളും അമ്മയുടെ ബന്ധുക്കൾക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മൂത്ത മകള്‍ സൂര്യയുടെ വിവാഹമായിരുന്നു. ഇന്ന് രാവിലെ കഞ്ഞിക്കുഴിയിൽ അയൽവാസികളാണ് സുരേന്ദ്രന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.

Eng­lish Summary;The father set fire to his daugh­ter’s wed­ding day in Alap­puzha and died

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.