24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 10, 2024
May 5, 2024
December 25, 2023
November 3, 2023
March 5, 2023
January 9, 2023
November 26, 2022
November 4, 2022
September 21, 2022

ജനിച്ചിട്ട് ദിവസങ്ങള്‍മാത്രം; പെണ്‍കുഞ്ഞിനെ 30,000 രൂപയ്ക്ക് വിറ്റ് പിതാവ്, രക്ഷപ്പെടുത്തി ശിശുക്ഷേമസമിതി

Janayugom Webdesk
നോർത്ത് ലഖിംപൂർ, അസം
October 30, 2024 11:54 am

ദാരിദ്ര്യം സഹിക്കവയ്യാതെ നവജാത ശിശുവിനെ 30,000 രൂപയ്ക്ക് വിറ്റ് പിതാവ്. അസമിലെ ധേമാജി ജില്ലയിലാണ് തൊഴിലാളി തന്റെ 25 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിറ്റത്. ശിശുക്ഷേമ സമിതി (CWC) ഇടപെട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തി.

സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കൾ ബുദ്ധിമാൻ ബോറ, സബിത ബോറ എന്നിവര്‍ക്കെതിരെയും കുഞ്ഞിനെ വാങ്ങിയ ആള്‍, ഇടനിലക്കാർ എന്നിവർക്കെതിരെയും സിലപഥർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷ രൂപാലി ദേക ബോർഗോഹൈൻ പറഞ്ഞു.

ഒക്‌ടോബർ നാലിന് ദിബ്രുഗഡിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പെൺകുട്ടി ജനിച്ചത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.