24 February 2026, Tuesday

Related news

February 24, 2026
February 23, 2026
February 19, 2026
February 18, 2026
February 17, 2026
February 14, 2026
February 13, 2026
February 6, 2026
February 6, 2026
February 6, 2026

സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

Janayugom Webdesk
മുംബൈ
February 5, 2026 6:18 pm

മുംബൈയിലെ കഫ് പരേഡിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുപതുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് സ്വന്തം പിതാവ്. ഡിഎൻഎ പരിശോധനയിലൂടെ കുറ്റകൃത്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ ഒരു 17 വയസ്സുകാരൻ ഉള്‍പ്പടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് 17 പേരില്‍ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പിതാവ് തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞത്. ആദ്യം പരാതി നൽകാൻ വിസമ്മതിച്ച പിതാവ്, പെൺകുട്ടിക്ക് എങ്ങനെയാണ് ഗർഭമുണ്ടായതെന്ന് അറിയില്ലെന്ന നിലപാടിലായിരുന്നു. എന്നാൽ കൗൺസിലിംഗിന് ശേഷം പെൺകുട്ടി മൊഴി നൽകിയതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.