21 January 2026, Wednesday

Related news

January 18, 2026
January 17, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 7, 2025
January 7, 2025
January 7, 2025
January 6, 2025

കലയുടെ മഹോത്സവത്തിന് നാളെ തിരിതെളിയും

Janayugom Webdesk
തൃശൂര്‍
January 13, 2026 12:41 pm

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. നാളെ മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 11,000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. കൗമാര കലാമേളയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് തേക്കിൻക്കാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്‌ കെ ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടി മേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും. 

zപൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. കലോത്സവം സ്വാഗത സംഘം ചെയർമാൻ കൂടിയായ റവന്യു മന്ത്രി കെ രാജൻ സ്വാഗതം പറയും. ‘ഉത്തരവാദിത്ത കലോത്സവം’ സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി നൽകും. ഉദ്ഘാടന വേദിയിൽ പതിനായിരത്തോളം കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവാദിത്ത കലോത്സവം എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. കലോത്സവത്തിന്റെ സ്വാഗത ഗാനം ബി കെ ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ അവതരണം ഉണ്ടാകും. 

പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർത്ഥികളാണ് കലോത്സവത്തിന്റെ തീം സോങ് ഒരുക്കിയിട്ടുള്ളത്. പൂർണമായും ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കും കലോത്സവം അരങ്ങേറുക. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, വനം മന്ത്രി എ കെ ശശീന്ദ്രൻ, ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, നിയമ മന്ത്രി പി രാജീവ്, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ക്ഷീര വികസന മന്ത്രി ജെ ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും. എംഎൽഎമാർ, മേയർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്, ജില്ലാ കളക്ടർ, സിറ്റി പൊലിസ് കമ്മിഷണർ, സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.