8 December 2025, Monday

Related news

December 4, 2025
December 3, 2025
December 1, 2025
November 29, 2025
November 18, 2025
November 10, 2025
October 22, 2025
October 22, 2025
October 22, 2025
October 20, 2025

കനൽ വഴി താണ്ടിയ പോരാളി; കേരള രാഷ്ട്രീയത്തിലെ റെക്കോ‍ഡുകളുടെ രാജാവ്

Janayugom Webdesk
തിരുവനന്തപുരം
July 21, 2025 5:18 pm

കനൽ വഴി താണ്ടിയ പോരാളിയായ വി എസ് അച്യുതാനന്ദൻ കേരള രാഷ്ട്രീയത്തിൽ കുറിച്ചിട്ടത് നിരവധി റെക്കോ‍ഡുകൾ.
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം എന്ന റെക്കോർഡ് അച്യുതാനന്ദനാണ്. 14–ാം നിയമസഭയുടെ അവസാനം (2021 മേയ് 3) വരെ അംഗമായിരുന്ന വിഎസ് നിയമസഭയിൽ നിന്നു പടിയിറങ്ങുമ്പോൾ 97 വയസും 6 മാസവും 13 ദിവസവും (35,625 ദിവസം) പ്രായമുണ്ടായിരുന്നു. കെ ആർ ഗൗരിയമ്മയെ മറികടന്ന് 2010 ഓഗസ്‌റ്റ് 18 നാണ് വിഎസ് ഈ റെക്കോർഡ് സ്‌ഥാപിച്ചത്. പി ആർ കുറുപ്പിനെ പിന്നിലാക്കി കെ ആർ ഗൗരിയമ്മ 2004 ഒക്‌ടോബർ 31നാണ് കേരളനിയമസഭകളുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം എന്ന റെക്കോർഡ് കരസ്‌ഥമാക്കിയത്.

 

കേരള നിയമസഭയിൽ വിഎസ് അച്യുതാനന്ദൻ 7 തവണയായി 34 വർഷം 7 മാസം 21 ദിവസം (12,625 ദിവസം) അംഗമായിരുന്നു.
പ്രായത്തിൽ മുതിർന്ന മുഖ്യമന്ത്രിയും വി എസ് ആയിരുന്നു കാലാവധിയിൽ ഏഴാമതും. മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അച്യുതാനന്ദൻ. 2006 മേയ് 18ന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 82 വയസും 6 മാസവും 25 ദിവസവും (30,158 ദിവസം) ആയിരുന്നു പ്രായം. മറ്റു മുഖ്യമന്ത്രിമാർ പദവിയൊഴിയുമ്പോൾ പോലും ഈ പ്രായത്തിലെത്തിയിട്ടില്ല. ഇ കെ നായനാർ 2001 മേയ് 17ന് സ്ഥാനമൊഴിയുമ്പോൾ 81 വയസും 4 മാസവും 28 ദിവസവും (29,735 ദിവസം) ആയിരുന്നു പ്രായം.

 

കാലാവധിയിൽ 7–ാം സ്ഥാനത്താണ് അച്യുതാനന്ദൻ. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് ഇ കെ നായനാരാണ്. 3 തവണയായി 4009 ദിവസം. കെ കരുണാകരൻ (4 തവണ; 3246 ദിവസം), പിണറായി വിജയൻ (2 തവണ) സി അച്യുതമേനോൻ (2 തവണ; 2640 ദിവസം), ഉമ്മൻ ചാണ്ടി (2 തവണ; 2459 ദിവസം), എ കെ ആന്റണി (3 തവണ; 2177 ദിവസം) എന്നിവരാണ് മുൻനിരയിൽ. അച്യുതാനന്ദൻ കൃത്യം 5 വർഷമാണ് (1826 ദിവസം) മുഖ്യമന്ത്രിയായിരുന്നത്. 2006 മേയ് 18നു സത്യപ്രതിജ്‌ഞ ചെയ്‌ത അച്യുതാനന്ദൻ മന്ത്രിസഭ പൊതുതെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് 2011 മേയ് 14ന് രാജിവച്ചു; 18 വരെ കാവൽ മന്ത്രിസഭയായി തുടർന്നു. രണ്ടാം അച്യുതമേനോൻ മന്ത്രിസഭയും (1970 ഒക്‌ടോബർ 4–1977 മാർച്ച് 25; 2364 ദിവസം/6 വർഷം 5 മാസം 21 ദിവസം) രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയും മാത്രമാണ് (2011 മേയ് 18–2016 മേയ് 25; 1834 ദിവസം/5 വർഷം 7 ദിവസം) 5 വർഷം കടന്ന മറ്റു മന്ത്രിസഭകൾ. 12 മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകളാണ് ഇതുവരെ അധികാരത്തിൽ വന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷനേതാവായിരുന്നത് അച്യുതാനന്ദനാണ്. 9, 11, 13 നിയമസഭകളിലായി 5150 ദിവസം (14 വർഷം 1 മാസം 5 ദിവസം) അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നു. 2014 ഒക്‌ടോബർ 3–ന് ഇഎംഎസിനെ (4555 ദിവസം/12 വർഷം 5 മാസം 21 ദിവസം) മറികടന്നാണ് വിഎസ് ഈ റെക്കോ‍ഡിന് ഉടമയായത്. 2006ൽ മുഖ്യമന്ത്രി ഉൾപ്പെടെ 19 അംഗങ്ങളുമായി തുടങ്ങിയ അച്യുതാനന്ദൻ മന്ത്രിസഭയിൽ പലപ്പോഴായി 24 പേർ മന്ത്രിമാരായി. കാലാവധി പൂർത്തിയാകുമ്പോൾ 20 പേരുണ്ടായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.