15 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 23, 2024
July 23, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024

തദ്ദേശ ഉത്പാദനം കൂട്ടാന്‍ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2024 12:48 pm

തദ്ദേശ ഉത്പാദനം കൂട്ടാന്‍ കസ്റ്റംസ് നയം ആവിഷ്കരിക്കുമന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നും പറയുന്നു. മൊബൈല്‍ ഫോണ്‍, ചരാ‍ജര്‍ എന്നിവയുടെ വില കുറയും. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും.

മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറക്കും. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു. രാജ്യത്ത് മൊബൈൽ ഇത്പാദനം കൂടിയതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് ധനമന്ത്രി. കൂടാതെ 20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. മൊബോൽ ഫോണുകൾക്കും അനുബന്ധ പാർട്ടുകൾക്കുമാണ് തീരുവ കുറച്ചിരിക്കുന്നത്. സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവക്കും തീരുവ കുറച്ചിട്ടുണ്ട്.

സ്വർണത്തിന് 6 ശതമാനമായി കുറച്ചിരിക്കുന്നത് സ്വർണ വ്യാപാരികളുടെ ആവശ്യപ്രകാരമാണ് നടപടി. പ്ലാറ്റിനത്തിന് 6.4 ശതമാനമാക്കി കുറച്ചു. വസ്ത്രങ്ങൾക്കും വില കുറയും. വസ്ത്രങ്ങൾക്ക് കസ്റ്റംസ് തീരുവ വെട്ടി കുറച്ചു. പ്ലാസ്റ്റിക് വില കൂടും. കസ്റ്റംസ് ഡ്യൂട്ടി കൂട്ടി. തുകൽ ഉത്പന്നങ്ങൾക്ക് വില കുറയും.

Eng­lish Summary:
The Finance Min­is­ter said that cus­toms pol­i­cy will be for­mu­lat­ed to increase local production

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.