വയനാട് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ കല്ലൂർ ഒറ്റ തെക്ക് എന്ന സ്ഥലത്ത് ചക്ക ഇടുന്നതിനു 45 അടി ഉയരമുള്ള മരത്തിനു മുകളിൽ കുടുങ്ങിയ പാലൂർ തെക്കെതിൽ ബിജു(37) എന്നയളെ സുൽത്താൻ ബത്തേരി അഗ്നി രക്ഷ സേന താഴെ ഇറക്കി. മരത്തിൽ കയറി കൈക്കുഴയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചു.
സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ വി ഷാജി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ വിശാൽ അഗസ്റ്റിൻ, അനൂപ് എൻ എസ്, സജീവ് എം പി, ധനീഷ് കുമാർ, കീർത്തിക് കുമാർ, അജിൽ കെ, അനുറാം പി ഡി, ഹോം ഗാർഡ് പൗലോസ്, ഫിലിപ്പ് എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനൂപ്, കീർത്തിക് കുമാർ, അജിൽ കെ, അനുറാം പി ഡി എന്നിവരാണ് ലഡ്ഡർ,റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്തോടെയാണ് ബിജുവിനെ സാഹസികമായി താഴെ എത്തിച്ചത്.
English Summary; The fire brigade rescued the young man who had climbed the tree
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.