22 December 2025, Monday

Related news

December 12, 2025
December 9, 2025
December 2, 2025
December 1, 2025
November 26, 2025
November 24, 2025
November 24, 2025
November 9, 2025
November 8, 2025
November 4, 2025

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് ആട് 3യുടെ ഫസ്റ്റ് അനൗൺസ്മെന്റ് എത്തി

Janayugom Webdesk
September 3, 2025 7:08 pm

2026 മാർച്ച് 19ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ആട് — 3 യുടെ ആദ്യ അനൗൺസ്മെൻ്റ് എത്തി. മിഥുൻ മാനുവൽ തോമസ് തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവരാണ് നിർമ്മിക്കുന്നത്. അമ്പതുകോടിയോളം  ബജറ്റില്‍ നിർമ്മിക്കുന്ന ഈ ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫിൻ്റെസി — കോമഡി പശ്ചാത്തലത്തിലൂടെയാണ്  അവതരിപ്പിക്കുന്നത്. വലിയ കൗതുകങ്ങളാണ് ഈ ചിത്രത്തിൻ്റെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്. നിരവധി വിദേശ താരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ട്.

നിരവധി ഷെഡ്യൂകളിലായി 160 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. പാലക്കാട്ട് ചിത്രീകരണം നടന്നു വരുന്ന  ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി ദേവ്, സ്രിന്ധാ ‚ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരാണ്  പ്രധാന താരങ്ങള്‍. സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം — അഖിൽ ജോർജ്, എഡിറ്റിംഗ്- ലിജോ പോൾ, കലാസംവിധാനം — അനീസ് നാടോടി
മേക്കപ്പ് — റോണക്സ് സേവ്യർ, കോസ്റ്റ്യും — ഡിസൈൻ- സ്റ്റെഫി സേവ്യർ, സ്റ്റിൽസ് — വിഷ്ണു എസ് രാജൻ, പബ്ലിസിറ്റി ഡിസൈൻ — കൊളിൻസ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ — വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് — ഷിബു പന്തല ക്കോട്, സെന്തിൽ പൂജപ്പുര ’ പ്രൊഡക്ഷൻ കൺട്രോളർ — ഷിങ്ങു ജി സുശീലൻ, പി ആര്‍ ഒ വാഴൂര്‍ ജോസ്. പാലക്കാടിനു പുറമേ ഇടുക്കി, തൊടുപുഴ , തേനി എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.