19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 27, 2024
November 27, 2024
November 21, 2024
November 15, 2024
November 14, 2024
November 13, 2024
November 6, 2024
October 31, 2024
October 31, 2024

പരിക്കേറ്റ 15 പലസ്തീൻ കുട്ടികളുമായുള്ള ആദ്യ വിമാനം അബുദാബിയിലെത്തി

Janayugom Webdesk
അബുദാബി
November 18, 2023 6:36 pm

ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ പതിനഞ്ച് പലസ്തീൻ കുഞ്ഞുങ്ങളുമായുള്ള ആദ്യ വിമാനം അബുദാബിയിലെത്തി. വിമാനത്തില്‍ പതിനഞ്ച് കുട്ടികളും കുടുംബാംഗങ്ങളുമുണ്ട്. ആയിരം പലസ്തീൻ കുട്ടികളെ യുഎഇയില്‍ എത്തിച്ച് ചികിത്സ നൽകുന്നതിന്റെ ഭാഗമായാണിത്.

നവംബർ 11നുശേഷം കുഞ്ഞുങ്ങളടക്കം 40 രോഗികൾ ആശുപത്രിയിൽ മരിച്ചതായി അൽശിഫ വ്യക്തമാക്കിയിരുന്നുപ. ആയിരക്കണക്കിനു രോഗികൾ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നതായും ആശുപത്രി കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തതായും റിപ്പോർട്ടുണ്ട്. ഒക്ടോബർ ഏഴിന് ഇസ്രയേൽ ഗാസയിൽ ആരംഭിച്ച ആക്രമണത്തിൽ ഇതിനോടകം 12,000 പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. പതിനായിരക്കണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: The first flight car­ry­ing 15 injured Pales­tin­ian chil­dren arrived in Abu Dhabi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.