ഉക്രെയ്ൻ ആക്രമണത്തെത്തുടർന്നു ഇന്ത്യ നടത്തുന്ന രക്ഷാദൗത്യത്തിൽ ആദ്യ സംഘം ഇന്നു ഉച്ചയോടെ രാജ്യത്തു മടങ്ങിയെത്തും. സംഘത്തിൽ 17 മലയാളികൾ ഉൾപ്പെടെ 427 ഇന്ത്യക്കാരാണ് ഉള്ളത്.
റൊമാനിയ വഴി രണ്ടു വിമാനത്തിൽ ആയിട്ടാണ് ഇവർ ഇന്ത്യയിലേക്കു തിരിച്ചിട്ടുള്ളത്. ഹംഗറി വഴിയുള്ള രക്ഷാപ്രവർത്തനവും ഇന്നു തുടങ്ങും.
അതേസമയം, യുദ്ധം കടുത്തതോടെ ഇതുവരെ ഉക്രെയ്നിൽനിന്നു പോരാൻ കഴിയാത്തവർ കടുത്ത ആശങ്കയിലാണ്. ആദ്യമൊക്കെ അധികൃതരുമായി സമ്പർക്കവും ആശയവിനിമയവും ഉണ്ടായിരുന്ന പലർക്കും ഇപ്പോൾ അതു സാധിക്കുന്നില്ല എന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഇന്ത്യൻ വിദ്യാർഥികൾ രക്ഷാപ്രവർത്തനം നടക്കുന്ന അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്. കടുത്ത തണുപ്പും മറ്റും വിദ്യാർഥികൾക്കു കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
english summary; The first Indian team from Ukraine will arrive in the afternoon
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.