22 January 2026, Thursday

Related news

January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025

ബിജു മേനോന്റെ ജന്മദിനത്തിൽ ‘വലതുവശത്തെ കള്ളന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Janayugom Webdesk
September 10, 2025 10:13 am

ഇരു വശത്തും സുരക്ഷാ കവചം തീർത്ത് പ്രതിരോധിക്കാൻ ലാത്തിയുമേന്തിയകർമ്മനിരതരായപൊലീസ് സേനാംഗങ്ങൾ.
അവർക്കു നടുവിൽ ഒരുദ്യമത്തിൻ്റെ ലുക്കിൽ സിവിൽ ഷർട്ടും കാക്കി പാൻ്റുമണിഞ്ഞ് ഹാഫ് യൂണിഫോമിൽ ബിജു മേനോൻ. ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ലുക്കും ഭാവവും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ദൃശ്യമാണിത്. ഗൗരവമായ ഒരു സാഹചര്യത്തെയാണ് ഈ പോസ്റ്റർ സൂചിപ്പിക്കുന്നതെന്നു വ്യക്തം.

സെപ്റ്റംബർ ഒമ്പതിന് ബിജു മേനോൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈംസ്റ്റോറീസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് ‑കെറ്റിനാ ജീത്തു. മിഥുൻ ഏബ്രഹാം, സിനി ഹോളിക്സ് സാരഥികളായ ടോൺസൺ സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ

സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന va സംഘർഷങ്ങളാണ് ഇമോഷണൽ ഡ്രാമയായി പൂർണ്ണമായും ത്രില്ലർ ജോണറിൽ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്.
ബിജു മേനോനും ജോജു ജോർജും ‚അഭിനയത്തിൻ്റെ, മാറ്റുരച്ച് ഈ കഥാപാത്രങ്ങളെ അവിസ്മരണീയമാ
ക്കുന്നു. ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്„ ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം ‑വിഷ്ണു ശ്യാം.
ഛായാഗ്രഹണം — സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ്- വിനായക് ’
കലാസംവിധാനം. പ്രശാന്ത് മാധവ്
മേക്കപ്പ് ‑ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ — ലിൻഡ ജീത്തു.
സ്റ്റിൽസ് — സബിത്ത് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — അറഫാസ് അയൂബ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് — ഫഹദ് (അപ്പു),അനിൽ.ജി. നമ്പ്യാർ
പ്രൊഡക്ഷൻ കൺട്രോളർ — ഷബീർ മലവെട്ടത്ത്.
വാഴൂർ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.