
ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി താരവും ഇന്ത്യൻ ഹോക്കി ടീമിൻ്റെ മുൻ ഗോൾകീപ്പറുമായ മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. 1972‑ലെ മ്യൂണിക് ഒളിമ്പിക്സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൻ്റെ ഗോൾകീപ്പറായിരുന്നു മാനുവൽ ഫ്രെഡറിക്. 1978‑ലെ അർജൻ്റീന ലോകകപ്പിലും ഇദ്ദേഹം ഇന്ത്യൻ ഗോൾവലയം കാത്തു. ഏഴ് വർഷം ഇന്ത്യൻ ജഴ്‌സിയണിഞ്ഞ അദ്ദേഹത്തിന്, 16 ദേശീയ ചാംപ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും സ്വന്തമാണ്. കായികരംഗത്തെ സംഭാവനകൾ പരിഗണിച്ച് രാജ്യം 2019‑ൽ ധ്യാൻചന്ദ് അവാർഡ് നൽകി മാനുവൽ ഫ്രെഡറികിനെ ആദരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.