17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 14, 2024

‘അതിദരിദ്രരില്ലാത്ത കേരളം’ മാതൃകാ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി

Janayugom Webdesk
August 29, 2023 9:32 am

ഈ ഓണകാലത്തും എൽ ഡി എഫ് സർക്കാർ സഹായവുമായി മുന്നോട്ട്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും ധനസഹായമെത്തുന്ന വിധത്തിലാണ്‌ ഇത്തവണയും ഓണക്കാലത്ത്‌ സർക്കാർ പരിശ്രമിച്ചത്. സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന മാതൃകാ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. സർക്കാർ ദത്തെടുത്ത 64,006 കുടുംബത്തിൽ ഏറ്റവും അടിയന്തര സഹായം ആവശ്യമായവർക്ക്‌ അത് എത്തിക്കുന്ന ഘട്ടമാണ്‌ പൂർത്തിയായത്‌.

അടിയന്തര ആരോഗ്യ പരിശോധന നടത്തി ചികിത്സയും മരുന്നും ഉറപ്പാക്കി. തുടർപരിശോധനയും ചികിത്സയും മരുന്നും തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ നിന്ന്‌ നൽകുന്നതിനും സംവിധാനമൊരുക്കി.നാലായിരത്തോളം കുടുംബങ്ങളിൽ ആഹാരമെത്തിക്കാനും സൗകര്യമൊരുക്കി. ആഹാരം തനിച്ച്‌ കഴിക്കാൻ കഴിയാത്ത അവസ്ഥയിലുള്ളവരെ ഷായിക്കാനും ആളുകളെ ഏർപ്പെടുത്തി. അയ്യായിരം പേർക്ക്‌ റേഷൻ കാർഡ്‌ നൽകി.

ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്‌ എന്നീ അടിസ്ഥാന രേഖകൾ എല്ലാവർക്കും ഉറപ്പുവരുത്തുമെന്ന്‌ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു.ആഹാരം, ആരോഗ്യം, അവകാശരേഖ എന്നിവ ഉറപ്പുവരുത്തലാണ്‌ ഈ വർഷം നവംബറിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്‌. എല്ലാവർക്കും വരുമാനവും വാസസ്ഥലവും കൂടി ഉറപ്പുവരുത്തി 2025 കേരള പിറവിക്ക്‌ പദ്ധതി പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

Eng­lish summary;The first phase of the ‘Ker­ala with­out extreme pover­ty’ mod­el project has been completed

you may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.