
ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരിക്കെ അന്തരിച്ച പി എസ് രശ്മിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ പി എസ് രശ്മി മെമ്മോറിയൽ യങ് ജേർണലിസ്റ്റ് അവാർഡ് മലയാള മനോരമ ഇടുക്കി ബ്യൂറോ റിപ്പോർട്ടർ ജോ മാത്യുവിന് മന്ത്രി ജി ആർ അനിൽ സമ്മാനിച്ചു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന പരിപാടി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പി എസ് രശ്മി മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു.
കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി അനുപമ ജി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി എസ് രശ്മി സൗഹൃദ കൂട്ടായ്മ കൺവീനർ എം വി വിനീത സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തക കെ എ ബീന, പിആർഡി റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല എന്നിവർ സംസാരിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, മാതൃഭൂമി തിരുവനന്തപുരം ചീഫ് റിപ്പോർട്ടർ എം ബഷീർ എന്നിവർ രശ്മി അനുസ്മരണം നടത്തി. പി എസ് രശ്മി സൗഹൃദ കൂട്ടായ്മ ജോയിന്റ് കൺവീനർ പി ആർ റിസിയ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.