23 January 2026, Friday

Related news

January 15, 2026
January 15, 2026
December 15, 2025
December 6, 2025
November 28, 2025
November 24, 2025
November 8, 2025
November 6, 2025
November 4, 2025
November 4, 2025

പച്ചമണ്ണിൻ്റെ പാട്ടുമായി ‘ധബാരി ക്യുരു‘വിയിലെ ആദ്യ ഗാനമെത്തി

Janayugom Webdesk
കൊച്ചി
December 6, 2023 5:17 pm

പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ ‘ധബാരി ക്യുരു‘വിയിലെ ആദ്യ ഗാനം അണിയറ പ്രവർത്തകൾ പുറത്ത് വിട്ടു.
ധബാരിക്യുരുവിയിലെ കാട്ടുതേനിന്റെ മധുരമുള്ള “ചിന്ന ചിന്ന“എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മീനാക്ഷിയാണ്. ഹൃദയം കുളിർപ്പിക്കുന്ന കാട്ടുച്ചോലകളുടെ തണുപ്പും, ഈണവും ആ ഗാനത്തിൽ കലർന്നിരിക്കുന്നു.
ചിത്രത്തിലെ എല്ലാ പാട്ടുകളും കാടിന്റെ തനത് വാദ്യങ്ങളേയും, കാടിന്റെ ആദിമ താളങ്ങളേയും അനുഭവിപ്പിക്കുന്ന സംഗീതം തന്നെയാണ്. ഗാനങ്ങൾക്ക് ഈണം നല്കിയിരിക്കുന്നത് പികെ സുനിൽകുമാറാണ്. 

നൂറ വരിക്കോടനും, ആർ കെ അട്ടപ്പാടിയുമാണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്. കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: ഐവാസ് വിഷൽ മാജിക്‌ പ്രൈവറ്റ് ലിമിറ്റഡ് & അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെബിഹരി, ലിജോ പാണാടൻ, സംഗീതം പി കെ സുനില്‍കുമാര്‍, ഗാനരചന ആര്‍കെ രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍ കലാസംവിധാനം സുരേഷ് ബാബു നന്ദന, ചമയം ജിത്തു പയ്യന്നൂര്‍ വസ്ത്രാലങ്കാരം ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടർ സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ പി അയ്യപ്പദാസ്, സംവിധാന സഹായികൾ ഗോക്രി, ആർകെ അട്ടപ്പാടി, കാസ്റ്റിങ്ങ് ഡയറക്ടര്‍ അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ ടി കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ് ഷഫീഖ് പി എം, പ്രൊജക്ട് ഡിസൈന്‍ ബദല്‍ മീഡിയ. മാർക്കറ്റിംങ്ങ് കൺസൾട്ട് ഷാജി പട്ടിക്കര സ്റ്റില്‍സ് ജയപ്രകാശ് അതളൂര്‍, പോസ്റ്റർ ഡിസൈൻ സലിം റഹ്‌മാന്‍ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി, പ്രൊഡക്ഷൻ മാനേജർ പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ്പാല്‍.പിആർഒ പി ആർ സുമേരൻ. അഭിനേതാക്കൾ — മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ്. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും.

Eng­lish Summary:The first song of ‘Dhabari Kyuru
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.