21 January 2026, Wednesday

Related news

January 15, 2026
January 15, 2026
December 15, 2025
December 12, 2025
December 9, 2025
December 6, 2025
December 2, 2025
December 1, 2025
November 28, 2025
November 26, 2025

രാജകന്യക സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി

Janayugom Webdesk
June 27, 2025 4:51 pm

വൈസ് കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജകന്യക ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം പാളയം കത്തീട്ര ലിൽ വച്ച് നടന്നു. പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്ര ആലപിച്ച മേലെ വിണ്ണിൽ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അരുൺ വെൺപാലയാണ് ഓഡിയോ റിലീസിന്റെ സ്വിച്ച് ഓൺ കർമ്മം നടനും സംവിധായകനുമായ മധുപാൽ നിർവഹിച്ചു. ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത് സോഷ്യൽ മീഡിയയിൽ ഈ ഗാനം ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു ഓഡിയോ ലിങ്ക് വൈസ് കിംഗ് മൂവീസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ് 

ആത്മീയ രാജൻ, രമേഷ് കോട്ടയം, ചെമ്പിൽ അശോകൻ, ഭഗത് മാനുവൽ, മെറീന മൈക്കിൾ, ഷാരോൺ സാഹിം, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, ആശ അരവിന്ദ്, അനു ജോസഫ്, ഡിനി ഡാനിയേൽ, ജയ കുറുപ്പ്, അഷറഫ് ഗുരുക്കൾ, ജികെ പന്നാംകുഴി, ഷിബു തിലകൻ, ടോം ജേക്കബ്,മഞ്ചാടി ജോബി, ബേബി,മേരി,തുടങ്ങി താരങ്ങളോടൊപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. 

നല്ല സിനിമകളെ എന്നും നെഞ്ചോട് ചേർത്തു വെച്ചിട്ടുള്ള മലയാളികൾക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഒരു അത്ഭുത ചിത്രം തന്നെയായിരിക്കും രാജകന്യക ഒരേസമയം ഫാമിലി ഓഡിയൻസിനും പുതുതലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഫാന്റസി ത്രില്ലർ വിഭാഗത്തിലാണ് രാജകന്യക ഒരുക്കിയിരിക്കുന്നത് മികച്ച 4K ഡോൾബി ദൃശ്യാനുഭവത്തിൽ സംഗീതവും ആക്ഷൻ രംഗങ്ങളും നിങ്ങൾക്കാസ്വദിക്കാൻ കഴിയും ജൂലൈ ആദ്യവാരം റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം ആദ്യം കേരളത്തിലും തുടർന്ന് മറ്റു ഭാഷകളിലും ആയി ലോകമെമ്പാടും റിലീസിന് ഒരുങ്ങുകയാണ് പി ആർ ഒ എ എസ് ദിനേശ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.