7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 3, 2025
December 3, 2025

മീൻ പിടിക്കാന്‍ പുലര്‍ച്ചെ പോയ മത്സ്യത്തൊഴിലാളി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ച നിലയില്‍

Janayugom Webdesk
അരൂർ
April 20, 2023 9:48 pm

ആലപ്പുഴയിൽ മത്സ്യതൊഴിലാളി വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ. അരൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തഴുപ്പിൽ സുധീഷ് (45) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനായി ഇന്ന് പുലർച്ചെ വലയുമായി പോയ സുധീഷ് വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് തിരിച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വെള്ളക്കെട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ സുധീഷിനെ കണ്ടെത്തിയത്.

നീർക്കാക്കയെ തുരത്തുന്നതിനായി കെട്ടിയ കയറിൽ കുടുങ്ങിയ നിലയിലാണ് സുധീഷിന്‍റെ മൃതശരീരം കണ്ടത്. മീൻ പിടിക്കുന്ന വലയും മീൻ ഇടുന്നതിനായുള്ള ബക്കറ്റും സമീപത്തു കടവിൽ കിടക്കുന്നുണ്ടായിരുന്നു. എരമല്ലൂർ സ്വദേശി കുഞ്ഞു മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലാണ് അപകടം നടന്നത്. സുമിയാണ് സുധീഷിന്‍റെ ഭാര്യ. മക്കൾ : അശ്വിൻ, അശ്വതി.

Eng­lish Summary;The fish­er­man who went to catch fish in the morn­ing drowned in the water

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.