21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 18, 2024
October 18, 2024
September 27, 2024
September 25, 2024
September 18, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024

വീട് നിർമാണത്തിനായി സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസനിധിയിലേക്ക് നൽകി മത്സ്യ കച്ചവടക്കാരൻ

Janayugom Webdesk
ഹരിപ്പാട്
August 4, 2024 11:40 am

വയനാട് ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ചെറുകിട മത്സ്യക്കച്ചവടക്കാരന്റെ കരുതൽ. വീട് നിർമ്മാണത്തിനായി സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപയാണ് കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ കാശി ഫിഷ്സ്റ്റാൾ ഉടമ മഹാദേവികാട് സജി ഭവനത്തിൽ ബിജു വാവച്ചനാണ് (47) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി മാതൃകയായത്. 

സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുക ഏറ്റുവാങ്ങി. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കാർത്തികേയൻ, മണ്ഡലം സെക്രട്ടറി സി വി രാജീവ്, ജില്ലാ പഞ്ചായത്തംഗം എ ശോഭ, മണ്ഡലം സെക്രട്ടറിയേറ്റംഗം വടക്കടം സുകുമാരൻ കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി സുഭാഷ് പിള്ളക്കടവ് എന്നിവർ പങ്കെടുത്തു. കയർ തൊഴിലാളിയായ അമ്മ ഓമനയും വീട്ടമ്മയായ ഭാര്യ സുജ മക്കളായ പ്ലസ് ടു വിദ്യാർത്ഥി കാശിനാഥൻ എട്ടാം ക്ലാസ് വിദ്യാർത്ഥി കിരൺ നാഥൻ എന്നിവരടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. 

Eng­lish Sum­ma­ry: The fish­mon­ger gave the mon­ey col­lect­ed for the con­struc­tion of the house to the relief fund

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.