
മൂടൽ മഞ്ഞു നീങ്ങിയതോടെ കുവൈത്ത് അന്താഷ്ട്ര വിമാനത്താവളത്തിൽ നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചു. മഞ്ഞിനെ തുടർന്ന് ഇന്ന് രാവിലെ കുവൈത്തിലേക്കുള്ള ചില വിമാനങ്ങൾ അയൽ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിടുകയും, പുറപ്പെടാനുള്ള വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.
കാലാവസ്ഥ മെച്ചപ്പെട്ടതോടെ സർവീസുകൾ പുനരാരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വ്യക്തമാക്കി.കുവൈത്ത് വിമാനത്താവളത്തിന് ചുറ്റും കനത്ത മൂടൽമഞ്ഞ് നിറഞ്ഞതിനാൽ ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞിരുന്നു. ഇത് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ്ങിനെയും പുറപ്പെടലിനെയും ബാധിച്ചു. നിലവില്‍ കുവൈത്ത് വിമാനത്താവളം പ്രവർത്തന സജ്ജമായിരിക്കുകയാണ്. വിമാനങ്ങളുടെ വരവും പുറപ്പെടലും പതിവുപോലെ നടക്കുന്നുണ്ട്. വഴിതിരിച്ചുവിട്ട വിമാനങ്ങളും കുവൈത്തിൽ എത്തി തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.