21 January 2026, Wednesday

Related news

January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026
January 3, 2026
December 31, 2025
December 16, 2025
December 11, 2025

കെഎസ്ആര്‍ടിസി ബസിനുള്ളിൽ വച്ച് കണ്ടക്ടർ യുവാവിനെ മർദിച്ചു ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
കാട്ടാക്കട
July 29, 2023 10:51 pm

കെഎസ്ആര്‍ടിസി ബസിനുള്ളിൽ വച്ച് കണ്ടക്ടർ യുവാവിനെ മർദിച്ച ദൃശ്യങ്ങള്‍ പുറത്ത്. കാട്ടാക്കട ഡിപ്പോയിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശിയും പെൻപോൾ ജീവനക്കാരനുമായ ഋത്വിക് കൃഷ്ണനാണ്(23) മര്‍ദനമേറ്റത്. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാറാണ് യുവാവിനെ മർദിച്ചത്.
തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയിൽ എത്തിയ വെള്ളറട ഡിപ്പോയിലെ ബസിൽ വച്ചാണ് അക്രമമുണ്ടായത്. യുവാവും പെൺസുഹൃത്തും ഒരു സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് കാട്ടാക്കട ഡിപ്പോയിൽ എത്തിയപ്പോള്‍ കണ്ടക്ടർ ഇവരുടെ അടുത്തെത്തി ഋത്വിക്കിനോട് മോശമായി സംസാരിച്ചു.
അതിനെ എതിര്‍ത്ത യുവാവിന്റെ തലയ്ക്ക് ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് സുരേഷ് കുമാർ അടിച്ചു. തള്ളി താഴെയിട്ട് മർദിച്ചു എന്നും യുവാവ് പറയുന്നു. ഇതിനിടെ ബസിൽ കയറിയ യാത്രക്കാരന്‍ പകർത്തിയ ദൃശ്യങ്ങൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്.
കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി കണ്ടക്ടറെ സ്റ്റേഷനിൽ എത്തിച്ചു. തന്റെ ജോലി യുവാവ് തടസപ്പെടുത്തിയെന്ന് കണ്ടക്ടര്‍ പരാതി ഉന്നയിച്ചു.
എന്നാല്‍ യുവാവിന്റെ മൊഴി എടുത്തപ്പോഴാണ് സദാചാര പൊലീസ് ചമഞ്ഞ് കണ്ടക്ടർ യാത്രക്കാരനെ മർദിച്ചതാണെന്ന് മനസിലായത്. ഇതോടെ പൊലീസ് സുരേഷ് കുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.

eng­lish summary;The con­duc­tor beat­ing the young man inside the KSRTC bus is out

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.