നഗരസഭയിലെ മണ്ണൂരിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്നു വനം വകുപ്പ് അധികൃതരും നഗരസഭാ അധികൃതരും പരിശോധന നടത്തി. ശനിയാഴ്ച രാത്രിയാണ് മണ്ണൂർ പറമ്പിൽ വായനശാലയ്ക്ക് സമീപം രണ്ട് ബൈക്ക് യാത്രികരാണ് പുലിയെ കണ്ടത്. ഇവർ സമീപത്തെ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മണ്ണൂർ വായനശാല പരിസരത്തുള്ള മൺ റോഡിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടത്. നഗരസഭാ അധികൃതരും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി.
13 സെന്‍റീമീറ്റർ വ്യാസമുള്ള കാൽപ്പാടുകൾ പുലിയുടെ വർഗത്തിൽപ്പെട്ട ജീവിയുടേത് തന്നെയാണെന്ന് വനം വകുപ്പ് ഓഫീസർ സി സുനിൽകുമാർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. വനം വകുപ്പ് അധികൃതരുടെ പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ എൻ. ഷാജിത്തും വനം വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.