ഉപതെരഞ്ഞെടുപ്പില്‍പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി.വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഷാനിബ് അറിയിച്ചു.തന്റെ സ്ഥാനാര്‍ഥിത്വം ഒരിക്കലും ബിജെപിക്ക് അനുകൂലമായിരിക്കില്ല. പകരം ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിലിനുമുള്ള മറുപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യപത്ര സമ്മേളനത്തിനുശേഷം പിന്തുണ വാഗ്ദാനം ചെയ്ത് നിരവധി ആളുകള്‍ വിളിച്ചിരുന്നുവെന്നും ഷാനിബ് പറഞ്ഞു. കുറേ കാലമായി പാര്‍ട്ടിക്കുവേണ്ടി പോസ്റ്റര്‍ ഒട്ടിക്കുന്ന പുഴുക്കളും പ്രാണികളുമായുള്ള ആളുകളാണ് എന്നെ വിളിച്ചത്. സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കില്‍ അവര്‍ എന്റെയൊപ്പം വരാന്‍ ഒരുക്കമാണെന്നാണ് അറിയിച്ചത്.
എന്നാല്‍, മറ്റൊരു രാഷ്ട്രിയപാര്‍ട്ടിയുമായി ഇതുവരെ ഒരുതരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലാത്തത് കൊണ്ട് രാഷ്ട്രീയ സംരക്ഷണം കൊടുക്കാനുള്ള സംവിധാനം ഇപ്പോള്‍ എനിക്കില്ല. കോണ്‍ഗ്രസിനുള്ളിലെ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്, പ്രതിഷേധമുണ്ട്, ഈ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരേ പ്രതികരിക്കണമെന്ന് നിലപാടുമുണ്ടെന്ന് ഷാനിബ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.