22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026

സഹകരണ മേഖലയുടെ അടിത്തറ സുതാര്യതയും വിശ്വാസ്യതയുമാകണം; ബിനോയ് വിശ്വം

Janayugom Webdesk
തൃശൂർ
June 8, 2025 8:46 pm

സഹകരണ മേഖലയുടെ അടിസ്ഥാന മൂല്യങ്ങളായ സുതാര്യതയും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കണമെന്നും അതു കൈമോശം വന്നാൽ എതിർപ്പിന്റെ കാറ്റിൽ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള കോപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ (കെസിഇസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലരും ദുർബലപ്പെടുത്താൻ ശ്രമിക്കും, പക്ഷേ മൂല്യങ്ങൾ ഉപേക്ഷിക്കരുത്. സഹകരണ മേഖലയ്ക്കെതിരായ പുതിയ ആക്രമണമാണ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങൾ. സഹകരണ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന വിധത്തിലുള്ള പ്രവർത്തനമാണവിടെ നടക്കുന്നത്. കേന്ദ്ര സർക്കാരും മന്ത്രി അമിത് ഷായും സ്ഥാപനങ്ങളെ രാഷ്ട്രീയ വേദിയാക്കി മാറ്റുകയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. 

കെസിഇസി സംസ്ഥാന പ്രസിഡന്റ് ബി എം അനിൽ പതാക ഉയർത്തി. സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ കെ കെ വത്സരാജ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി എ സജീവന്‍ രക്തസാക്ഷി പ്രമേയവും സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി ബിന്ദു അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഐടിയുസി ദേശീയ സെക്രട്ടറി ആർ പ്രസാദ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, പി ബാലചന്ദ്രൻ എംഎൽഎ, അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോൻ, ഷീല വിജയകുമാർ, കെസിഇസി സംസ്ഥാന സെക്രട്ടറി എം ജി ജയൻ, കെ എ അഖിലേഷ്, അഡ്വ. ജെ ലാലു, കെ വി മണിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രവർത്തന റിപ്പോർട്ടും വരവു ചെലവ് കണക്കുകളും സംസ്ഥാന ജനറൽ സെക്രട്ടറി വിൽസൺ ആന്റണിയും ബെൻസി തോമസും അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു. എം വിനോദൻ, പി വിജയകുമാർ, ബോബി മാത്തുണ്ണി, പി എസ് കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. ‘സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികൾ’ എന്ന സെമിനാര്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ജി ശിവാനന്ദൻ, അഡ്വ. ജി ലാലു, പ്രകാശ് ലക്ഷ്മണൻ, സി ഡി വാസുദേവൻ, പി ആർ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.