ഇന്നലെ നടന്ന ഉക്രെയ്ന്‍ റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്നും തുടരും. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച ചര്‍ച്ച ഇന്ന് തുടരുമെന്ന് ഉക്രെയ്ന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഉക്രെയ്ന്‍ സമയം രാവിലെ 10.30 മുതലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച തുടങ്ങിയത്. ഉക്രെയ്‌നില്‍ റഷ്യ അടിയന്തരമായി വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്നും റഷ്യന്‍ സൈന്യം പിന്മാറണമെന്നും ഉക്രെയ്ന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ആവശ്യപ്പെട്ടു. എന്നാല്‍, സൈനിക നടപടി തുടരുമെന്നും ഉക്രെയിന്‍ പോരാട്ടം നിറുത്തിയാല്‍ മാത്രമേ തങ്ങള്‍ പിന്മാറൂ എന്നുമാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്‍ വ്യക്തമാക്കിയത്.
മുമ്പ് നടന്ന മൂന്നു ചര്‍ച്ചകളും ഫലം കാണാതെ പിരിയുകയായിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ദൗത്യമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇന്നലെ ആവര്‍ത്തിച്ചു.
English summary; The fourth round of talks between Ukraine and Russia will continue today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.