1 January 2026, Thursday

കുന്നിൽ കയറുന്നതിനിടെ ഫ്രഞ്ച് പൗരൻ വാഴത്തോട്ടത്തിൽ വീണു; കണ്ടെത്തിയത് രണ്ട് ദിവസങ്ങൾക്ക് ശേഷം

Janayugom Webdesk
ബംഗളൂരു
December 28, 2025 7:58 pm

കർണാടകയിൽ വിനോദസഞ്ചാരിയായി എത്തിയ ഫ്രഞ്ച് പൗരൻ ഹംപിയിലെ ഒരു കുന്നിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു. ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപിയിലെ അഷ്ടഭുജ സ്നാന കുന്നിൽ നിന്നാണ് ഇയാൾ താഴേക്ക് വീണത്.

52 കാരനായ ബ്രൂണോ റോജർ ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ അഷ്ടഭുജ സ്നാനകുളത്തിനടുത്തുള്ള വിജനമായ പ്രദേശത്തേക്ക് പോയപ്പോഴാണ് സംഭവമുണ്ടായത്.

വിനോദസഞ്ചാരിയായ ഇയാൾ മല കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പറഞ്ഞു. നടക്കാൻ പോലും കഴിയാതിരുന്ന ഇയാൾ കുന്നിന് താഴെ വിജനമായ പ്രദേശത്ത് വേദന സഹിച്ചുകൊണ്ട് രണ്ട് ദിവസം കഴിച്ചുകൂട്ടി. പിന്നീട് അടുത്തുള്ള ഒരു വാഴത്തോട്ടത്തിലേക്ക് ഇഴഞ്ഞു നീങ്ങിയാണ് എത്തുകയായിരുന്നു.

ഇയാളെ കണ്ടകർഷകർ ഉടൻ തന്നെ പോലീസിനെ അറിയിച്ചു. ഇടതു കാലിനും മുഖത്തിന്‍റെ ഇടതുഭാഗത്തിനും സാരമായ പരിക്കേറ്റ ഇയാളെ പിന്നീട്, പോലീസിലെയും സംസ്ഥാന പുരാവസ്തു വകുപ്പിലെയും ഉദ്യോഗസ്ഥർ ചേർന്ന് ചികിത്സക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കദിരാംപുര ഗ്രാമത്തിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന ഇയാൾ ഒന്നര ലിറ്റർ വെള്ളം മാത്രം കുടിച്ചാണ് രണ്ടു ദിവസം കഴിച്ചുകൂട്ടിയതെന്ന് പൊലീസിനോട് പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.