22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 13, 2024
April 17, 2024
July 11, 2023
May 25, 2023
May 17, 2023
May 6, 2023
November 4, 2022

ഹോസ്റ്റലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറച്ചു; രണ്ട് സ്ത്രീകള്‍ മരിച്ചു

Janayugom Webdesk
മധുര
September 13, 2024 12:07 pm

തമിഴ്‌നാട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. തമിഴ്‌നാട് മധുര കട്രപാളയത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഹോസ്റ്റലില്‍ 22 ഓളം പേര്‍ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയെന്നും ഇവരെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

അഗ്‌നിശമനാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൂത്തുക്കുടി ജില്ലയിലെ കുരങ്ങണി സ്വദേശി പരിമള (56), തൂത്തുക്കുടി എട്ടയപുരം താലൂക്ക് പെരിലോവന്‍പട്ടിയില്‍ ശരണ്യ (27) എന്നിവരാണ് മരിച്ചത്. ഹോസ്റ്റല്‍ വാര്‍ഡനും പഴങ്ങാനത്തം തണ്ടല്‍ക്കാരന്‍പട്ടി സ്വദേശിയുമായ പുഷ്പ (58) ദേഹത്ത് 45 ശതമാനം പൊള്ളലേറ്റ് അവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സംഭവം നടന്ന ഹോസ്റ്റല്‍ ലൈസന്‍സ് പുതുക്കിയിട്ടില്ലെന്നും സുരക്ഷാ സംവിധാനങ്ങള്‍ കുറവാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹോസ്റ്റല്‍ നടത്തുന്ന ഇന്‍ബ ജഗദീശര്‍ എന്ന വ്യക്തിയെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.