23 January 2026, Friday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

നടൻ ടിപി മാധവൻറെ സംസ്ക്കാര ചടങ്ങുകൾ തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു

Janayugom Webdesk
തിരുവനന്തപുരം
October 10, 2024 7:50 pm

ചലച്ചിത്ര നടന്‍ ടിപി മാധവന്റെ സംസ്‌ക്കാര ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടന്നു. പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്ന ടിപി മാധവന്‍ ഇന്നലെയാണ് അന്തരിച്ചത്. ഭൗതിക ശരീരം ഗാന്ധിഭവനില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷമാണ് ശാന്തി കവാടത്തില്‍ എത്തിച്ചത്. 

രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു. കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന ടിപി മാധവന്‍ വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. എന്നാല്‍ മരണ വാര്‍ത്തയറിഞ്ഞ് കുടുംബം സ്ഥലത്തെത്തിയിരുന്നു. ബോളിവുഡ് സംവിധായകവും മകനുമായ രാധാകൃഷ്ണ മേനോനും മകളും സംസ്‌ക്കാരത്തിനെത്തുകയും അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.