6 December 2025, Saturday

Related news

December 5, 2025
December 4, 2025
December 1, 2025
November 30, 2025
November 29, 2025
November 29, 2025
November 26, 2025
November 24, 2025
November 20, 2025
November 20, 2025

സ്വർണം പൂശിയ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ പുനഃസ്ഥാപിച്ചു

Janayugom Webdesk
ശബരിമല
October 17, 2025 6:04 pm

സ്വർണം പൂശിയ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ പുനഃസ്ഥാപിച്ചു. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽനിന്നു തിരികെയെത്തിച്ചവയാണിത് . സ്പെഷൽ കമ്മിഷണർ ആർ ജയകൃഷ്ണനെ അറിയിക്കാതെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സെപ്റ്റംബർ ഏഴിന് ഇവ കൈമാറിയതിൽ ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് 2019 ലെ സ്വർണക്കവർച്ച പുറത്തുവന്നത്. സെപ്റ്റംബർ 21ന് തിരിച്ചെത്തിച്ച പാളികൾ സന്നിധാനത്തെ ലോക്കർ റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

 

തന്ത്രിയുടെ ഉൾപ്പെടെ സാന്നിധ്യത്തിലാണ് ദ്വാരപാലക ശിൽപങ്ങള്‍ തിരികെ സ്ഥാപിച്ചത് . മഹസറിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി . ദ്വാരപാലക ശിൽപങ്ങളുടെ പാളികളിൽ സ്വർണം പൂശിയപ്പോൾ 10 ഗ്രാം സ്വർണം അധികം പൂശിയെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്. ഇതോടെ പാളികളിൽ ആകെ ഉപയോഗിച്ച സ്വർണത്തിന്റെ അളവ് 404.9 ഗ്രാമായി. താങ്ങുപീഠം ഉൾപ്പെടെ 38.6 കിലോയോളമാണ് ദ്വാരപാലക ശിൽപങ്ങളുടെ ഭാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.