22 February 2026, Sunday

Related news

February 22, 2026
February 22, 2026
February 21, 2026
February 20, 2026
February 20, 2026
February 18, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026

പെണ്ണും വീട്ടുകാരും അപ്രത്യക്ഷരായി; ഗോരക്ഷാ ഗുണ്ട ബിട്ടു ബജ്‍രംഗി വിവാഹത്തട്ടിപ്പിന് ഇരയായി

Janayugom Webdesk
ഫരീദാബാദ്
February 22, 2026 8:52 am

ഹരിയാനയില്‍ ഗോരക്ഷാ ഗുണ്ട ബിട്ടു ബജ്‌രംഗി യുപി അലിഗഡിൽ വിവാഹത്തട്ടിപ്പിന് ഇരയായി. നൂഹിലെ വർഗീയ കലാപത്തിലെ പ്രതിയായിരുന്നു ഇയാള്‍. ഏഴിന് വിവാഹഘോഷയാത്രയായി ബിട്ടു ബജ്‍രംഗി അലിഗഡിലെ വിവാഹവേദിയിലെത്തിയപ്പോഴാണ് പെണ്ണും വീട്ടുകാരും അപ്രത്യക്ഷരായത് തിരിച്ചറിഞ്ഞത്. അയൽവാസിയുടെ ബന്ധുവായ ബണ്ടിയും സംഘവുമാണ് ബിട്ടു ബജ്‌രംഗിയെ പറ്റിച്ച് കടന്ന് കളഞ്ഞത്. നാൽപ്പത്തിയേഴുകാരനായ ബജ്‌രംഗിയെ പറ്റിച്ച് ഇവർ 30,000 രൂപയും കൈക്കലാക്കി. ബണ്ടിയും സംഘവും പെണ്ണ് കാണലിനായി മൂന്ന് തവണ അലിഗഡിലേക്ക് ബജ്‍രംഗിയെ കൊണ്ടുപോയി. ആരെയും ബജ്‍രംഗിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നീട് ബണ്ടി ഒരു യുവതിയുടെ ചിത്രം അയച്ചുനൽകി. ഈ പെൺകുട്ടിയെ ബജ്‍രംഗിക്ക് ഇഷ്ടപ്പെട്ടതോടെ കല്യാണത്തിലേക്ക് കടക്കുകയായിരുന്നു. ഗോ രക്ഷ ബജ്‍‌രംഗ് ഫോഴ്സ് എന്ന സംഘടനയുടെ നേതാവാണ് ബിട്ടു ബജ്‍രംഗി. നൂഹിൽ ആറു പേർ കൊല്ലപ്പെട്ട 2023 ജൂലൈയിലെ കലാപത്തിൽ ബജ്‍രംഗി അറസ്റ്റിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.