6 March 2026, Friday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
March 1, 2026
February 28, 2026

ചില്ലുവാതില്‍ കണ്ടില്ല; തലയിടിച്ച് വീണ റിട്ട. നാവിക സേന ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Janayugom Webdesk
തൃശൂര്‍
February 12, 2023 4:54 pm

ചാവക്കാട് മണത്തലയില്‍ ചില്ലുവാതിലില്‍ ഇടിച്ചുവീണ് നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാന്‍ ഹാജിയാണ് മരിച്ചത്. 84 വയസായിരുന്നു. ഡ്രൈഫ്രൂട്ട്‌സ് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഇദ്ദേഹം. വീഴ്ചയില്‍ തലയുടെ പിന്നില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു.

ചില്ലില്‍ തലയിടിച്ച ഉടനെ മലര്‍ന്നടിച്ച് വീഴുകയായിരുന്നു. കടയിലേക്ക് വരുന്ന സമയത്ത് ചില്ലുവാതില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കടയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary;The glass door was not seen; Ex-Navy offi­cer ends trag­i­cal­ly after hit­ting his head

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.