19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 14, 2024
November 11, 2024
October 30, 2024
October 27, 2024

കാനഡ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഉത്തരവാദി പ്രധാനമന്ത്രിയെന്ന് ആഗോള മാധ്യമങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2023 11:29 am

ഹര്‍ദീപ് സിങ് സജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ കാനഡ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോഡിയാകുമെന്ന് ആഗോള മാധ്യമങ്ങള്‍. 

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ പ്രധാനമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനമാണെന്നും ഫ്രഞ്ച് വാര്‍ത്താ ശ്യംഖല റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര രാഷട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ചാരന്മാരെ അക്രമാസക്തരാക്കി വിദേശരാജ്യങ്ങളില്‍ കൊലപാതകം നടത്താനുള്ള ലൈസന്‍സ് അവര്‍ക്ക് നല്‍കി. ദേശീയ താത്പര്യങ്ങളെന്ന വ്യാജേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അപകടം വിളിച്ചുവരുത്തുമെന്നും ഈ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.അന്വേഷണത്തോട് മോഡി സഹകരിക്കുമെന്ന് തോന്നുന്നില്ലെന്നും അപകടം പിടിച്ച ദേശീയത കത്തിച്ച് രാഷ്ട്രീയം ലാഭം കൊയ്യാനാണ് ശ്രമിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുസ്‌ലിം ജിഹാദികളില്‍ നിന്നും സിഖ് വിഘടനവാദികളില്‍ നിന്നും ഹിന്ദു ഭൂരിപക്ഷത്തിന്റെ സംരക്ഷകനായി സ്വയം ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്തോ- പസഫിക്കിലെ താത്പര്യവും ചൈന വിരോധവും കണക്കിലെടുത്ത് അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യ‑കാനഡ വിഷയത്തില്‍ ആശങ്ക പങ്കുവെച്ചിട്ടുണ്ടെങ്കിലും പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടേക്കില്ല എന്നും ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തുന്നു.

മോഡിയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇതുവരെ നിശബ്ദരായിരു പാശ്ചാത്യ രാജ്യങ്ങള്‍ ആരോപണം തെളിഞ്ഞാല്‍ നിലപാട് മാറ്റുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നത്.അതേസമയം ഹര്‍ദീപ് സിങ് നജ്ജാറിന്റെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് കാനഡ, യുഎസ് യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഫൈവ് ഐസിന് ഇന്റലിജന്‍സ് വിവരം ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ആരോപണങ്ങലില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കാനഡ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കാദംബിനി ശര്‍മ്മ അഭിപ്രായപ്പെട്ടു.

ഇന്ത്യയുമായുള്ള ബന്ധത്തില്‍ വലിയ ഉലച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമായത്. 

Eng­lish Summary:
The glob­al media said that if the alle­ga­tions made by Cana­da are proved, the Prime Min­is­ter will be held responsible

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.