17 February 2026, Tuesday

Related news

February 16, 2026
February 5, 2026
February 2, 2026
January 31, 2026
January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025

സ്വർണം തന്നത് ആറടി പൊക്കമുള്ള അറബ് വേഷധാരി; വ്യക്തിയെ മുൻ പരിചയം ഇല്ലെന്നും കന്നട നടി രന്യ റാവുവിന്റെ മൊഴി

Janayugom Webdesk
ബംഗളൂരു
March 14, 2025 11:32 am

ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നതെന്നും അമേരിക്കൻ ശൈലിയിൽ ആണ് ഇയാൾ സംസാരിക്കുന്നതെന്നും സ്വര്‍ണക്കടത്തു കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവു. ബംഗളൂരുവിൽ വിമാനത്താവളത്തിന്റെ സർവീസ് റോഡിൽ ഓട്ടോറിക്ഷയിൽ കാത്തുനിൽക്കുന്നയാൾക്കു സ്വർണം കൈമാറാനായിരുന്നു നിർദേശം. ഈ വ്യക്തിയെ മുൻപരിചയമില്ലെന്നും നടി ഡിആർഐ ഉദ്യോഗസ്ഥർക്കു മൊഴി നൽകി.

സ്വർണം കൊണ്ട് പോകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കോളുകൾ വന്നത്. സ്വർണം ആദ്യമായാണ് കടത്തുന്നത്. മുൻപ് കടത്തിയിട്ടില്ല. ദുബായ് എയർപോർട്ടിലെ മൂന്നാം ടെർമിനലിൽ ഗേറ്റ് എ‑യ്ക്ക് സമീപത്തുള്ള ഡൈനിംഗ് ലൗഞ്ചിലാണ് സ്വർണം തന്ന വ്യക്തിയെ കണ്ടത്. നേരത്തേ സ്വർണം കൈമാറുന്ന പോയന്റിനെക്കുറിച്ച് വിവരം തന്നിരുന്നെന്നും രന്യയുടെ മൊഴിയില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.