ജലക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം പാഴാക്കുന്നവര്‍ക്ക് രണ്ടായിരം രൂപ പിഴ ചുമത്തും. കുടിവെള്ളമുപയോഗിച്ച് വാഹനങ്ങള്‍ കഴുകുന്നതിനു പുറമേ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവ നടത്തരുതെന്നും ഉത്തരവുണ്ട്.
കാർ വാഷിങ് കേന്ദ്രങ്ങളടക്കം പരിശോധിക്കാൻ സംഘങ്ങളെ നിയോഗിച്ചു.
കെട്ടിടങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള അനധികൃത പൈപ്പ് കണക്ഷനുകൾ റദ്ദാക്കും.ഉഷ്‌ണതരംഗത്തെ തുടർന്ന് കടുത്ത ജലക്ഷാമമുണ്ടെന്ന് പറഞ്ഞ മന്ത്രി അതിഷി മർലെന, ജലം ഒരു കാരണവശാലും പാഴാക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ചു. നിലവിൽ ഡൽഹിയിൽ വാട്ടർ റേഷനിങ് നടപ്പാക്കുകയാണ്. ദിവസേന രണ്ടുതവണ വെള്ളം ലഭിക്കുന്നിടങ്ങളിൽ ഒരുതവണയാക്കി. അതിനിടെ യമുന നദിയിൽനിന്നും ഡൽഹിക്ക് അവകാശപ്പെട്ട ജലം ഹരിയാന നൽകുന്നില്ലെന്ന വിമർശനം എഎപി വീണ്ടും ആവർത്തിച്ചു. ജലക്ഷാമം രൂക്ഷമായതോടെ വാട്ടർ ടാങ്കറുകൾ ജനം ഓടിച്ചിട്ട് പിടിക്കുന്ന കാഴ്ചയുമുണ്ടായി.
ചാണക്യപുരിയിലാണ് ജലം കൊണ്ടുവന്ന ലോറി നൂറുകണക്കിന് പേർ തടഞ്ഞത്.വാഹനത്തിന് മുകളിൽ ബലമായി കയറിയ ഇവർ പൈപ്പുകളിൽക്കൂടി വെള്ളം എടുത്തു. നിമിഷനേരം കൊണ്ട് വെള്ളം തീർന്നു. നഗരഹൃദയത്തിലെ ജൻപഥ് റോഡിലെ വാട്ടർ ഫൗണ്ടേഷനുകളിലാണ് ഇപ്പോൾ പലരുടെയും കുളി. കുടിവെള്ളത്തിന് പുറമേ പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.അതിനിടെ കനത്ത ചൂടിൽ വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലച്ച ബിഹാർ സ്വദേശി വ്യാഴാഴ്‌ച മരിച്ചു. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന നാൽപ്പതുകാരനായ ഫാക്‌ടറി തൊഴിലാളിയാണ് മരിച്ചത്.
English Summary:
The government has announced strict restrictions in Delhi, which is facing severe water shortage
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.