സംസ്ഥാനത്തെ നാലുവർഷ ബിരുദം നടപ്പാക്കിയതിന് പിന്നാലെ ബിരുദാനന്തര ബിരുദത്തിലും പരിഷ്കരണം നടപ്പാക്കാനൊരുങ്ങി സർക്കാർ. ചർച്ചകളും ശിൽപശാലകളും നടത്തി ബിരുദാനന്തര ബിരുദ കരിക്കുലത്തിന്റെ മാതൃക തയ്യാറാക്കുന്നതിന് കരിക്കുലം കമ്മിറ്റിയെ ചുമതലപ്പെടുത്തി. പൊതുകരിക്കുലം ചട്ടക്കൂടും ക്രെഡിറ്റ് ഘടനയും തയ്യാറാക്കുകയാണ് പ്രധാന ചുമതല. നിലവിൽ നാലുവർഷത്തെ ഓണേഴ്സ് ബിരുദം പൂർത്തിയാക്കുന്നവർക്ക് ബിരുദാനന്തര ബിരുദത്തിന് രണ്ടാം വർഷത്തിന് നേരിട്ട് പ്രവേശനം ലഭ്യമാകും.
ഇവർ ബിരുദത്തിന്റെ നാലാം വർഷം ലാറ്ററൽ എൻട്രിയ്ക്ക് അനുയോജ്യമായ പഠനം സാധ്യമായിട്ടുണ്ടോ എന്നതും സമിതി പഠിക്കും. ഇപ്പോൾ മൂന്നുവർഷ ബിരുദം പഠിക്കുന്ന വിദ്യാർത്ഥികൾ നാലുവർഷ ബിരുദത്തിലേക്ക് മാറാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രായോഗിക വശങ്ങൾ പഠിക്കേണ്ടതായിട്ടുണ്ട്. ഏതൊക്കെ രീതിയിൽ കോഴ്സുകൾ ഉൾപ്പെടുത്തിയാൽ 2023 ബിരുദ ബാച്ചിന് നാലുവർഷ ബിരുദം നേടാനാകുമെന്നത് പരിശോധിക്കും. നാലുമാസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.