27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 27, 2025
March 21, 2025
March 14, 2025
March 5, 2025
March 1, 2025
February 27, 2025
February 7, 2025
January 2, 2025
January 2, 2025
January 1, 2025

സർക്കാർ വാക്ക് പാലിച്ചു; ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ

Janayugom Webdesk
കൽപ്പറ്റ
December 9, 2024 3:23 pm

വയനാട് ഉരുൾപൊട്ടലിൽ ബന്ധുക്കളെയെല്ലാം നഷ്ടമായ ശ്രുതി ഇന്ന് മുതൽ സർക്കാർ ഉദ്യോഗസ്ഥ. റവന്യു വകുപ്പിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. രാവിലെ കളക്ടറേറ്റിലെത്തി എഡിഎം മുമ്പാകെയായിരുന്നു പ്രവേശനം. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. 

ഇന്ന് രാവിലെ കളക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു. പ്രതിശ്രുത വരൻ ജെൻസനൊപ്പം വാഹനാപകടത്തിൽ പെട്ട ശ്രുതിക്ക് കാലിനേറ്റ പരിക്ക് പൂർണമായി ഭേദമായില്ലെങ്കിലും ഇന്ന് തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്ന് ശ്രുതി പറഞ്ഞു . ജോലി ലഭിച്ചതിൽ സന്തോഷമെന്നും കാണാൻ ജെൻസൺ കൂടെയില്ലാത്തതാണ് അലട്ടുന്ന സങ്കടമെന്നും ശ്രുതി പറഞ്ഞു. ദിവസങ്ങൾക്കകം നിയമനം നൽകാനായതിൽ അഭിമാനമുണ്ടെന്നും റവന്യു കുടുംബത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നുമായിരുന്നു റവന്യു മന്ത്രി കെ രാജന്റെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.