
നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അതിജീവിത ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 15 മിനുട്ട് നീണ്ട കൂടിക്കാഴ്ചയിൽ പ്രതി ദിലീപടക്കമുളളവരെ വെറുതെവിട്ട കോടതി നടപടിയെ ചോദ്യം ചെയ്ത് സർക്കാർ
അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി അതിജീവിതക്ക് ഉറപ്പു നൽകി.
പ്രതി മാർട്ടിന്റെ വീഡിയോയ്ക്ക് എതിരെ സർക്കാർ നടപടി എടുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. കേസിന്റെ വിചാരണ സമയത്ത് ഉള്‍പ്പെടെ തനിക്ക് നേരിട്ട പ്രയാസങ്ങൾ അതിജീവിത മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. വിചാരണ സമയത്ത് മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയേറ്റിലെ ഓഫീസിലും അതിജീവിത എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.