22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 13, 2026
January 13, 2026
January 9, 2026
December 24, 2025
December 15, 2025
December 6, 2025
December 2, 2025
November 12, 2025

സർക്കാർ അഭിഭാഷകരുടെ വേതനം വർധിപ്പിക്കും

Janayugom Webdesk
തിരുവനന്തപുരം
August 13, 2025 2:20 pm

ജില്ലാ ഗവൺമെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് വർധിപ്പിക്കുക. 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം ഉണ്ടാകും. 

കൂടാതെ, 2023 ൽ നിപ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 

തലശ്ശേരിയിലെ വി ആർ കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് 10 വർഷത്തേക്ക് പാട്ടത്തിന് നൽകാനും മന്ത്രിസഭായോഗം അംഗീകാരം നൽകി. സർക്കാർ അനുമതിയോടെ മാത്രമേ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാൻ പാടുള്ളൂ. കായിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കണം ഭൂമി ഉപയോഗിക്കേണ്ടത്. മുനിസിപ്പാലിറ്റി ചെയർമാൻ അധ്യക്ഷനായ ഒരു കോ-ഓർഡിനേഷൻ കമ്മിറ്റി ഇതിനായി രൂപീകരിക്കും. കായിക വകുപ്പിന്റെ ആവശ്യങ്ങൾക്ക് സ്റ്റേഡിയം സൗജന്യമായി ലഭ്യമാക്കണം. മറ്റ് വകുപ്പുകളും സംഘടനകളും കായിക ആവശ്യങ്ങൾക്കായി സമീപിക്കുന്ന സാഹചര്യത്തിൽ ഉചിതമായ നിരക്കിൽ സ്റ്റേഡിയം വിട്ടുനൽകുന്നതിനുള്ള തീരുമാനം സ്റ്റേഡിയം മാനേജ്മെന്റ് കമ്മിറ്റിക്ക് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.